05:54pm 10 May 2026
NEWS
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം; കോൺ​ഗ്രസ് പ്രവർത്തകന്റെ ശയനപ്രദക്ഷിണം
10/05/2026  07:42 AM IST
nila
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം; കോൺ​ഗ്രസ് പ്രവർത്തകന്റെ ശയനപ്രദക്ഷിണം

ഇരിട്ടി: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺ​ഗ്രസ് പ്രവർത്തകന്റെ ശയനപ്രദക്ഷിണം. മാടത്തിൽ സ്വദേശി പി.വി.രാജനാണ് സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ രാജൻ ശയനപ്രദക്ഷിണം നടത്തിയത്. 

കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റാണ് പി.വി.രാജൻ. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന്റെ മുന്നിലെ റോഡിലായിരുന്നു രാജന്റെ വേറിട്ട പ്രകടനം.  ജനങ്ങളുടെ ആവശ്യം നേതാക്കളെ അറിയിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. 

കഴിഞ്ഞദിവസം കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതൃത്വത്തിലുള്ളവരും പ്രവർത്തകരും ഇരിട്ടിയിൽ വി.ഡി.സതീശനുവേണ്ടി പ്രകടനം നടത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി.വേണുഗോപാലിനൊപ്പമാണെന്ന വാർത്ത ഉണ്ടായതും ഒരുവിഭാഗം യു.ഡി.എഫ് പ്രവർത്തകരിൽ അമർഷം ഉണ്ടാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img